സിഡ്‌നി: ഇന്ത്യക്കെതിരെ ഓസീസിന് 247 റൺസിന്റെ രണ്ടാം ഇന്നിംഗ്‌സ് ലീഡ്. ആദ്യ രണ്ടു വിക്കറ്റുകൾ 35 റൺസിൽ വീണ് ശേഷം ലബൂഷെയിൻ(47) സ്റ്റീവ് സ്മിത്ത്(29) എന്നിവരുടെ ചെറുത്തു നിൽപ്പിലാണ് ഓസീസ് മുന്നേറിയത്.
മൂന്നാം ദിനത്തിൽ ഇന്ത്യയെ 244 റൺസിന് പുറത്താക്കിയ ഓസീസിന് മറുപടി ബാറ്റിംഗിൽ തുടക്കത്തിൽ തിരിച്ചടി നേരിട്ടു. ആദ്യ ഇന്നിംഗ്‌സിൽ അരങ്ങേറ്റത്തിലെ അർദ്ധസെഞ്ച്വറി നേടി തിളങ്ങിയ വിൽ പൂകോവ്‌സ്‌കി(10)യും ഡേവിഡ് വാർണറും(13) ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ വീണു. വില്ലിനെ മുഹമ്മദ് സിറാജും വാർണറെ അശ്വിനുമാണ് പുറത്താക്കിയത്. എന്നാൽ തുടർന്ന് ശ്രദ്ധയോടെ ബാറ്റ് വീശിയ ലബുഷെയ്‌നും സ്മിത്തും ഓസീസിനെ 103 ന് രണ്ട് എന്ന മികച്ച നിലയിലേക്ക് എത്തിച്ചിരിക്കുകയാണ്.