സൗജന്യ വാക്സിൻ ഡ്രൈവിന് തുടക്കം കുറിച്ച് യു.എ.ഇ

0
76

യു.എ.ഇയിൽ മുൻകൂട്ടിയുള്ള ബുക്കിങ് ഇല്ലാതെതന്നെ വിതരണകേന്ദ്രങ്ങളിലെത്തി ആർക്കും കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിക്കാം. എന്നാൽ എമിറേറ്റ്‌സ് ഐ.ഡി. നിർബന്ധമായും കരുതണം. രാജ്യത്തെ എല്ലാ എമിറേറ്റുകളിലും വാക്സിൻ വിതരണത്തിന് സജ്ജമാക്കിയ ആരോഗ്യകേന്ദ്രങ്ങൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയുടെ സമഗ്ര വിവരം പുറത്തുവിട്ടു.

മന്ത്രാലയം നിർദേശിച്ച സ്വകാര്യ ആശുപത്രികൾ വഴിയും വാക്സിൻ സ്വീകരിക്കാം.യുഎഇയിൽ ലഭ്യമായ രണ്ടു വാക്സീനുകളിൽ ഏതു വേണമെന്നു തിരഞ്ഞെടുക്കാൻ ദുബായിൽ അവസരമുണ്ട് .ഫൈസർ വാക്സീനു പുറമേ യുഎഇയിൽ പരീക്ഷണം നടത്തി അംഗീകരിച്ച ചൈനയുടെ സിനോഫാം വാക്സീനും ലഭ്യമാക്കിയതിനെ തുടർന്നാണ് ഈ ആനുകൂല്യം.ഈ സൗകര്യം ലഭിക്കുന്ന ഏക എമിറേറ്റാണ് ദുബായ്.മറ്റു എമിറേറ്റുകളിൽ സിനോഫാം വാക്സീൻ ആണ് ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here