പത്തനംതിട്ട: ആറന്മുള സാമ്ബത്തിക തട്ടിപ്പ് കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പ്രതി. ആറന്മുള സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിച്ചെന്ന പരാതിയിലാണ് കേസ്. ആറന്മുള പൊലീസാണ് കേസെടുത്തത്. കേസില്‍ കുമ്മനം നാലാം പ്രതിയാണ്. കുമ്മനത്തിന്റെ മുന്‍ പിഎ പ്രവീണാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വിജയനും, മൂന്നാം പ്രതി സേവ്യറുമാണ്.
പത്തനംതിട്ട എസ്പിക്ക് ലഭിച്ച പരാതി തുടര്‍നടപടികള്‍ക്കായി ഡിവൈഎസ്പിക്ക് കൈമാറി. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് ആറന്മുള പൊലീസ് സാമ്ബത്തിക തട്ടിപ്പുനുള്ള വകുപ്പുകള്‍ ചേര്‍ത്ത് കുമ്മനമടക്കം ഒന്‍പത് പേരെ പ്രതിയാക്കി കേസെടുത്തത്. ഐപിസി 406, 420 വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്.പാലക്കാട് പ്രവര്‍ത്തിക്കുന്ന ന്യൂഭാരത് ബയോ ടെക്‌നോളജി എന്ന കമ്ബനിയുടെ ഷെയര്‍ ഹോള്‍ഡര്‍ ആക്കാമെന്ന് പറഞ്ഞാണ് കുമ്മനം അടക്കമുള്ളവര്‍ തട്ടിപ്പ് നടത്തിയത്. പലപ്പോഴായി ഹരികൃഷ്ണനില്‍ നിന്ന് 30 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. 28.75 ലക്ഷം കമ്ബനിയില്‍ നിക്ഷേപിച്ചെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു തുടര്‍ നടപടിയും ഉണ്ടായില്ലെന്നും ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ പലവട്ടം കുമ്മനം രാജശേഖരനേയും പ്രവീണിനേയും കണ്ടെങ്കിലും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതി നല്‍കിയതെന്നാണ് ഹരികൃഷ്ണന്റെ വാദം.
കുമ്മനം മിസോറാം ഗവര്‍ണറായിരുന്ന സമയത്താണ് പണം നല്‍കിയതെന്നാണ് ഹരികൃഷ്ണന്റെ പരാതിയില്‍ പറയുന്നത്. പണം തിരികെ കിട്ടാന്‍ പലവട്ടം മധ്യസ്ഥത ചര്‍ച്ചകള്‍ നടത്തിയിരുന്നതായും മധ്യസ്ഥ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പലതവണയായി നാലര ലക്ഷം രൂപ കിട്ടിയെട്ടും അവശേഷിച്ച പണം കൂടി കിട്ടണമെന്നുമാണ് ഹരികൃഷ്ണന്‍ പറയുന്നത്.