സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയതില്‍ സംബന്ധിച്ചു അവകാശലംഘനമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

0
118

തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക് ,എത്തിക്‌സ് കമ്മിറ്റിയില്‍ കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് പരസ്യമാക്കിയതില്‍ അവകാശ ലംഘനം ഒന്നും തന്നെ ഇല്ലെന്ന് വ്യക്തമാക്കി. ഇതിന്റെ പേരിൽ എത്തിക്‌സ് കമ്മിറ്റി എന്ത് നടപടി എടുത്താലും അത് സ്വീകരിക്കാന്‍ തയ്യാറാണെന്നും തോമസ് ഐസക് പറഞ്ഞു. കമ്മിറ്റിയില്‍ ഹാജരായ ശേഷം ഒന്നര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിലാണ് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്

കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ ജനം അറിയുവാൻ വേണ്ടിതന്നെയാണ് പുറത്തുവിട്ടതെന്നും ധനമന്ത്രി വ്യക്തമാക്കി. ഹാജരാകേണ്ടി വന്നതില്‍ നാണക്കേട് തോന്നേണ്ട കാര്യമില്ല. എത്തിക്‌സ് കമ്മിറ്റി എന്ത് നടപടി എനിക്ക് മേൽ എടുത്താലും അത് സ്വീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

കാര്യങ്ങള്‍ വിശദീകരിക്കാനുള്ള അവസരമാണ് ലഭിച്ചത്. സിഎജിയുടെ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതിനെ പ്രതിരോധിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും തോമസ് ഐസക് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here