അമേരിക്കയിൽ 3 ലക്ഷം കടന്ന് കോവിഡ് രോഗികൾ, വാക്സിൻ സ്വീകരിക്കാൻ ജോ ബൈഡനും ഭാര്യയും .

0
103

കാലിഫോര്‍ണിയ: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും ഈ ആഴ്ച കോവിഡ് വാക്സിന്‍ സ്വീകരിക്കും. വൈസ് പ്രസിഡന്റ് കമല ഹാരിസിനും ഭര്‍ത്താവിനും അടുത്ത ആഴ്ചയോടെ വാക്സിന്‍ നല്‍കുമെന്നും ജോ ബൈഡന്റെ പ്രസ് സെക്രട്ടറി ജെന്‍ പ്സാകി പറഞ്ഞു.

 

നിലവിലെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സ്പീക്കര്‍ നാന്‍സി പെലോസിയുമാണ് ആദ്യമായി വാക്സിന്‍ സ്വീകരിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥര്‍. ഇവര്‍ ആദ്യ ഡോസ് സ്വീകരിച്ച്‌ മണിക്കൂറുകള്‍ക്കുള്ളിലാണ് നിയുക്ത പ്രസിഡന്റും വൈസ് പ്രസിഡന്റും വാക്സിന്‍ സ്വീകരിക്കുമെന്ന അറിയിപ്പുണ്ടായത്.

 

ജോ ബൈഡന്‍ പരസ്യമായാണ് വാക്സിന്‍ സ്വീകരിക്കുക എന്ന് പ്രസ് സെക്രട്ടറി അറിയച്ചു.മൈക്ക് പെന്‍സ് പരസ്യമായി വാക്സിന്‍ സ്വീകരിച്ച്‌ പശ്ചാത്തലത്തിലാണ് നിയുക്ത പ്രസിഡന്റും അതിനായി മുന്‍കയ്യെടുക്കുന്നത്. മരുന്ന് നല്‍കുന്ന ഡെലാവെയര്‍ മെഡിക്കല്‍ സംഘത്തിലുള്ളവര്‍ക്ക് ബൈഡന്‍ നന്ദിയും അറിയിക്കും.

 

എനിക്ക് ആദ്യം വാക്സിന്‍ നേടേണ്ട കാര്യമില്ലെന്നും എന്നാല്‍ ഒരു അമേരിക്കന്‍ പൗരന്‍ എന്ന നിലയില്‍ സുരക്ഷയ്ക്കായി വാക്സിന്‍ സ്വീകരിക്കുമെന്നും ബൈഡന്‍ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു.

 

രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. ബുധനാഴ്ച മാത്രം 3,580 പേരാണ് രോഗം ബാധിച്ച്‌ മരണമടഞ്ഞത്. രോഗം വീണ്ടും മൂര്‍ശ്ചിക്കുന്ന സാഹചര്യത്തില്‍ ഫൈസറിനൊപ്പം മോഡേണയുടെ കോവിഡ് വാക്സിനും രാജ്യത്ത് ലഭ്യമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here