ഡൽഹി: ബിജെപി നേതാവ് രവിശങ്കർ പ്രസാദ്, പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിനെയും, പ്രതിപക്ഷ പാർട്ടികൾക്കെതിരെയും ആഞ്ഞടിച്ചു. 2019 ലെ പ്രകടനപത്രികയിൽ എപിഎംസി നിയമം ആവർത്തിക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തതിരുന്നതായി അദ്ദേഹം പറഞ്ഞു.
പുതിയ നിയമങ്ങളെ എതിർക്കുന്നതിനാൽ കോൺഗ്രസിന്റെ, ഇരട്ടത്താപ്പ് തുറന്നുകാട്ടിയതായി മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ, രവിശങ്കർ പ്രസാദ് ന്യൂഡൽഹിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു. കാർഷിക ഉൽപാദന മാർക്കറ്റ് കമ്മിറ്റി (എപിഎംസി) റദ്ദാക്കുമെന്നും ഭേദഗതി ചെയ്യുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്ത പാർട്ടിയുടെ 2019 ലെ പ്രകടനപത്രികയെക്കുറിച്ച് പ്രസാദ് പരാമർശിച്ചു.
” യുപിഎ യുടെ ഭരണകാലത്ത് കാർഷികമേഖലയിലെ പരിഷ്കാരങ്ങൾക്കായി ചെയ്ത അതേ കാര്യം തന്നെയാണ് മോദി സർക്കാർ ഇന്ന് കൃത്യമായി ചെയ്യുന്നത് എന്നും, ഇപ്പോൾ അവർക്ക് വോട്ട് നഷ്ടപ്പെടാതിരിക്കാനും, അവരുടെ അസ്തിത്വം നില നിർത്താനും, അവർ ഏത് പ്രതിഷേധത്തിലും പങ്കെടുക്കുന്നു എന്നും, “അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ മുൻകാലങ്ങളിൽ സ്വയം ചെയ്ത പ്രവർത്തനങ്ങൾ മറന്ന്, ഇന്ന് അവർ നരേന്ദ്ര മോദി സർക്കാരിനെ എതിർക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
2019 ലെ വോട്ടെടുപ്പ് പ്രകടന പത്രികയിൽ എപിഎംസി നിയമം റദ്ദാക്കുമെന്നും, കയറ്റുമതി ഉൾപ്പെടെയുള്ള കാർഷിക ഉൽപന്നങ്ങളുടെ വ്യാപാരം എല്ലാ നിയന്ത്രണങ്ങളിൽ നിന്നും മുക്തമാക്കുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നുവെന്നും , ”കേന്ദ്രമന്ത്രി പറഞ്ഞു.