ആദിത്ത് കൃഷ്ണ ചെമ്പത്തിന് എന്‍.എന്‍. കക്കാട് സാഹിത്യ പുരസ്‌കാരം

0
106

കോഴിക്കോട്: പതിനൊന്നാമത് എന്‍.എന്‍. കക്കാട് സാഹിത്യ പുരസ്‌കാരം നേടി ആദിത്ത് കൃഷ്ണ ചെമ്പത്ത്. മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ. ‘കടുവന്റെ യാത്ര’ എന്ന കൃതിക്കാണ് പുരസ്‌കാരം. ആദിത്ത് കൃഷ്ണ, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്.

2002 മുതല്‍, മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി, പതിനെട്ടു വയസ്സുവരെയുള്ള എഴുത്തുകാര്‍ക്ക് നല്‍കി വരുന്നതാണ് എന്‍.എന്‍. കക്കാട് സാഹിത്യ പുരസ്‌കാരം. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ആദിത്ത് കൃഷ്ണ, സംവിധായകനും, അഭിനേതാവും കൂടിയാണ് . ഇതില്‍ പ്രധാനപ്പെട്ടവയാണ്, കടത്തനാട് മാധവിയമ്മ പുരസ്‌കാരം, ഉജ്ജ്വല ബാല്യം പുരസ്‌കാരം (കേരളസര്‍ക്കാര്‍), ഐ.ആര്‍. കൃഷ്ണന്‍ മേത്തല എന്‍ഡോവ്മെന്റ്, ഗീതകം നവമുകുള കഥാപുരസ്‌കാരം, പി.കെ.റോസി എ.അയ്യപ്പന്‍ കവിതാ സമ്മാനം മുതലായവ. സംസ്ഥാന കലോത്സവത്തില്‍ ഓട്ടന്‍തുള്ളലില്‍ മൂന്ന് തവണ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ആദിത്ത് കൃഷ്ണ, കോട്ടയം സി.എം.എസ് കോളേജില്‍ ഒന്നാംവര്‍ഷ മലയാളം വിദ്യാര്‍ത്ഥിയാണ് .

പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ചെയര്‍മാനും, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, കെ.പി.ബാബുരാജന്‍ എന്നിവര്‍ അംഗങ്ങളും, സി.കെ. ബാലകൃഷ്ണന്‍ കണ്‍വീനറുമായ വിധിനിര്‍ണയ സമിതി ആണ്. പുരസ്‌കാര സമ്മാന ചടങ്ങ്, ഡിസംബര്‍ അവസാനം കോഴിക്കോട് നടക്കുന്നതായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here