കോവിഡ് 19 മൂലമുള്ള മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ആരോഗ്യമന്ത്രാലയം. മരണനിരക്കിന്റെ ആഗോള ശരാശരി ഒരു ദശലക്ഷത്തിന് 186 ആയിരിക്കെ, അത് ഇന്ത്യയിൽ 100 മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
ഇന്ത്യയെക്കാൾ 6 മുതൽ 9 ഇരട്ടി വരെ മരണം റിപ്പോർട്ട് ചെയ്ത നിരവധി രാജ്യങ്ങളുണ്ട്.
പുതിയ കേസുകൾ തുടർച്ചയായി കുറഞ്ഞു വരുന്നതായി അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളെക്കാൾ കൂടുതൽ പേർ കഴിഞ്ഞ മാസം രോഗമുക്തി നേടി.