രാജ്‌നാഥ് സിങ് കശ്മീർ സന്ദർശിക്കും; ല​ഡാ​ക്കിൽ ​സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും

0
81

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈ മാസം 17, 18 തീയതികളിൽ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. രാജ്‌നാഥ് സിംഗിനൊപ്പം കരസേന മേധാവി ജനറൽ എം എം നരവാനെയുമുണ്ടാകും. 17ന് ലഡാക്കില്‍ എത്തുന്ന പ്രതിരോധമന്ത്രി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും. തൊട്ടടുത്ത ദിവസം അദ്ദേഹം ശ്രീനഗര്‍ സന്ദര്‍ശിക്കും. നേരത്തെ, അദ്ദേഹം ലഡാക്ക് സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും പിന്നീട് സന്ദര്‍ശനം മാറ്റിവെച്ചു.

അതേസമയം, ഇന്ത്യയും ചൈനയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. 14-ാം കോറിന്റെ കമാൻഡര്‍ ലെഫ്. ജനറല്‍ ഹരീന്ദര്‍ സിംഗും ചൈനയുടെ ദക്ഷിണ സിന്‍ജിയാംഗ് മിലിട്ടറി ഡിസ്ട്രിക് മേധാവി മേജര്‍ ജനറല്‍ ലിയൂ ലിനുമാണ് നാലാംഘട്ട ചര്‍ച്ചയില്‍ പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here