ന്യൂഡല്‍ഹി: കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച ഉപാധികളോടെയുള്ള ചര്‍ച്ചാനിര്‍ദ്ദേശം കര്‍ഷക സംഘടനകള്‍ തള്ളി. എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും ഉപാധികളോടെ ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശമാണ് തള്ളിയത്. ഡിസംബര്‍ മൂന്നിന് മുന്‍പ് ചര്‍ച്ച നടത്തണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സ്ഥലത്തേക്ക് സമരം മാറ്റണമെന്നാണ് അമിത് ഷാ മുന്നോട്ടുവെച്ച ഉപാധി. റോഡുകള്‍ തടസ്സപ്പെടുത്തിയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു.