മഹാരാഷ്ട്രയിലെ നാന്ദേഡിൽ നിന്നുള്ള ഒരു തെരുവ് കച്ചവടക്കാരന്റെ മകൻ രാംപ്രസാദ്, നീറ്റ് 2020 ലെ, മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 625 മാർക്ക് നേടി നല്ല ഒരു പ്രചോദനമായിരിക്കുന്നു.
രാംപ്രസാദിന്റെ മാതാപിതാക്കൾ നിലക്കടലയും മറ്റ് ലഘുഭക്ഷണങ്ങളും തെരുവിൽ വിൽക്കുകയും സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടി ജീവിക്കുന്നവരുമാണ്. എന്നിരുന്നാലും, നീറ്റ് പരീക്ഷ സ്വന്തം കഠിനാധ്വാനത്താൽ പഠിച്ചു പാസ്സായി, കുടുംബത്തിനും, ആ ഗ്രാമത്തിനു പോലും അഭിമാനമായി.
തൻറെ വിജയം രാംപ്രസാദിൻറെ ജീവിതത്തിലെ ഒരു നിർണായക ഘട്ടമായി മാറി, ഡോക്ടറാകാൻ തീരുമാനിച്ചു. മാതാപിതാക്കൾ രണ്ടുപേരും തെരുവിൽ നിലക്കടല വിൽക്കുന്നു, സ്വകാര്യ ട്യൂഷന് പോകാനോ , ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ വാങ്ങാനോ ഉള്ള സാമ്പത്തിക ശേഷി റാംപ്രസാദിന് ഇല്ലായിരുന്നു. ഇതൊന്നും കൂടാതെ, മെഡിക്കൽ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷയിൽ വിജയം നേടി, അദ്ദേഹം എല്ലാ
പ്രതിസന്ധികളെയും മറികടന്നു.
സന്തോഷവാർത്തയറിഞ്ഞ , രാംപ്രസാദിന്റെ അമ്മയ്ക്ക് അവരുടെ സന്തോഷം നിയന്ത്രിക്കാനാകാതെ അവർ പറഞ്ഞു, “എന്റെ മകൻ കടല വിൽക്കുമ്പോൾ പോലും പഠിക്കാറുണ്ടായിരുന്നു. അവന് ടിവി കാണുന്ന ശീലമില്ല. അവൻ നന്നായി പഠിക്കുമായിരുന്നു. എന്നും സ്കൂളിൽ പോകുമായിരുന്നു. എന്റെ ജോലിയിലും, വീട്ടുജോലികളിലും സഹായിക്കുമായിരുന്നു. എന്റെ മകൻ എൻറെ ജീവിതത്തിന്റെ അഭിമാനമാണ്. ഇവൻ ജീവിതത്തിൽ ഇത്രയും വലിയ ഒരു കാര്യം ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ദൈവം ഇതുപ്പോലെ ഒരു മകനെ തന്ന് ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നുവെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു. ”
രാംപ്രസാദ് തന്റെ കുടുംബത്തിന്റെ അഭിമാനം മാത്രമല്ല, ഒരു ഗ്രാമം മുഴുവന്റെയുമാണ് . അവൻറെ ഈ വലിയ നേട്ടത്തിന് ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയും, അഭിനന്ദനവും ലഭിച്ചു. പ്രാദേശിക അഡ്‌മിനിസ്‌ട്രേറ്റീവ് അതോറിറ്റി രാംപ്രസാദിന്റെ കഠിനാധ്വാനത്തെ അഭിനന്ദിച്ചു. സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗത്തിൽ പെടുന്ന നീറ്റ് അഭിലാഷികളെ സഹായിക്കുന്നതിനായി ആരംഭിച്ച ലിഫ്റ്റ് ഫോർ അപ്‌ലിപ്മെന്റ് പ്രോജക്ടാണ് രാംപ്രസാദിന്റെ വിദ്യാഭ്യാസത്തിന് ധനസഹായം നൽകിയത്.
ഈ നേട്ടം ഡോക്ടറാകാനുള്ള രാംപ്രസാദിന്റെ സ്വപ്നത്തിന് പ്രചോദനം നൽകി. അദ്ദേഹം പറഞ്ഞു, “ഞാൻ എംബിബിഎസ് പൂർത്തിയാക്കിയ ശേഷം, ഒരു എംഡിയായി, ദാരിദ്ര്യം മൂലം ദുരിതമനുഭവിക്കുന്നതും, സമൂഹത്തിലെ സാമ്പത്തികമായി ദുർബലരുമായ എല്ലാ കുട്ടികളെയും സഹായിക്കാനും ആഗ്രഹിക്കുന്നു. കൂടാതെ, എൽഎഫ്‌യു ഓർഗനൈസേഷനായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ” ഈ തെരുവ് കച്ചവടക്കാരന്റെ മകന്റെ ജീവിത കഥ അവൻറെ പ്രദേശത്തെ പലർക്കും പ്രചോദനമായി.