ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ വിമാനം വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് തകർന്നത്. ഒരു പൈലറ്റിന് സുരക്ഷിതമായി രക്ഷപ്പെടാൻ കഴിഞ്ഞു. പക്ഷെ രണ്ടാമത്തെയാളെ കണ്ടെത്താനുള്ള തിരച്ചിൽ തുടർന്നു കൊണ്ടിരിക്കുന്നു.
സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഒരു മിഗ് -29 കെ ട്രെയിനർ വിമാനം നവംബർ 26 ന് വൈകുന്നേരം 5 മണിയോടെ അപകടത്തിൽപ്പെട്ടു. ഒരു പൈലറ്റ് രക്ഷപെടുകയും, രണ്ടാമത്തെ പൈലറ്റിനായി വായു, ഉപരിതല യൂണിറ്റുകൾ തിരയുകയും ചെയ്തു കൊണ്ടിരിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് ഇന്ത്യൻ നാവികസേന ഓഫീസർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.