വാഷിംഗ്ടണ്‍: കൊറോണയ്ക്ക് പിന്നാലെ അമേരിക്കയിൽ പ്ലേഗ് ഭീഷണി. രാജ്യത്ത് ഈ വര്‍ഷം ആദ്യമായി പ്ലേഗ് ബാധ റിപ്പോര്‍ട്ട് ചെയ്തു. കൊളൊറാഡോയിലെ അണ്ണാനാണ് പ്ലേഗ് സ്ഥിരീകരിച്ചത്. ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ രോഗം മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
നിലവില്‍ അണ്ണാന് ബാക്ടീരിയകളിലൂടെ പകരുന്ന ബുബോണിക് പ്ലേഗ് എന്ന അപൂര്‍വ്വവും മാരകവുമായ രോഗമാണ് ബാധിച്ചിട്ടുള്ളത്. ജൂലൈ 11നാണ് അണ്ണാന് പ്ലേഗ് സ്ഥിരീകരിച്ചത്.
ആന്റിബയോട്ടിക്കിലൂടെ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെങ്കിലും മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേക്ക് പകരുന്ന രോഗമായതിനാല്‍ അടിയന്തിര ചികിത്സ ആവശ്യമാണ്. ശരീരത്തില്‍ വേദനാജനകമായ നീര്, മുഴ എന്നിവയോടൊപ്പം പനി, ചുമ എന്നിവയും രോഗലക്ഷണങ്ങളാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.