കൊറോണ കാരണം ഇതിനകം തന്നെ നീട്ടിയ അണ്ടര്‍ 17 ലോകകപ്പ് ഉപേക്ഷിക്കാന്‍ ഫിഫ തീരുമാനിച്ചു. 2021 ഫെബ്രുവരിയിലേക്ക് ആയിരുന്നു കൊറോണ കാരണം ലോകകപ്പ് മാറ്റിവെച്ചിരുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ കൂടുതല്‍ മോശമാകുന്ന സാഹചര്യത്തില്‍ ഫെബ്രുവരിയിലും ടൂര്‍ണമെന്റ് നടത്താന്‍ കഴിയില്ല എന്ന നിലയാണ് ഉള്ളത്. ഇത് കൊണ്ട് ലോകകപ്പ് ഉപേക്ഷിക്കാന്‍ ഫിഫ ഔദ്യോഗികമായി തീരുമാനിച്ചു.
പകരം 2022ല്‍ നടക്കേണ്ട അണ്ടര്‍ 17 ലോകകപ്പ് നടത്താന്‍ ഇന്ത്യയ്ക്ക് അനുമതി നല്‍കാനും ഫിഫ തീരുമാനമെടുത്തു. ഈ വര്‍ഷം നവംബറില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ആണ് കൊറോണ കാരണം നടക്കാതെ ആയത്. 2022ലാണ് നടക്കുന്നത് എന്നത് കൊണ്ട് തന്നെ പുതിഉഅ അണ്ടര്‍ 17 ടീമിനെ ഇന്ത്യ വളര്‍ത്തി എടുക്കണം.ലാറ്റിനമേരിക്കയിലും അമേരികയിലും ആഫ്രിക്കയിലും ഒന്നും അണ്ടര്‍ 17 ലോകകപ്പിനായുള്ള യോഗ്യത മത്സരങ്ങള്‍ വരെ ഇതുവരെ നടന്നിരുന്നില്ല. ഇതും ടൂര്‍ണമെന്റ് ഉപേക്ഷിക്കാനുള്ള കാരണമായി. ഇന്ത്യയുടെ ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ ഒക്കെ അവസാന ഘട്ടത്തില്‍ ഇരിക്കെയായിരുന്നു ലോകമാകെ ആശങ്കയിലാക്കിയ കൊറോണ ഭീഷണിയായി എത്തിയത്.