സംസ്ഥാനത്തെ ഹൈടെക് സ്കൂൾ നവീകരണത്തിനെതിരെ ആരോപണങ്ങൾ : രമേശ് ചെന്നിത്തലക്ക് വക്കീൽ നോട്ടീസ്.

0
118

ഹൈടെക് സ്‌കൂള്‍ നവീകരണ പദ്ധതി ആരോപണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ്.കൈറ്റ്(കേരള ഇന്‍പ്രാസ്ട്രക്ച്ചര്‍ അന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്‍) ആണ് നോട്ടീസ് അയച്ചത്. ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ സിവില്‍-ക്രിമിനല്‍ നിയമനടപടികളുമായി മുന്നോട്ടുപോവും എന്ന് കാണിച്ച്‌ വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.പൊതുപരിപാടിയിലൂടെയും ഫേസ് ബുക്കിലൂടെയും തെറ്റായ പ്രസ്താവനകള്‍ നടത്തിയെന്ന് നോട്ടീസില്‍ പറയുന്നു.ആരോപണം ഉ യര്‍ന്നപ്പോള്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും നല്‍കാന്‍ സന്നദ്ധത അറിയിച്ച്‌ കൈറ്റ് പ്രതിപക്ഷ നേതാവിന് കത്ത് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here