ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ അക്രമങ്ങളെ അപലപിച്ച് മുൻ യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. താൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ താൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും തൻ്റെ ബന്ധം ശക്തിപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥി കൂടിയായ ട്രംപ് ഇന്ത്യയ്ക്ക് ദീപാവലി ആശംസകളും നേർന്നിരുന്നു.
തന്റെ എതിരാളിയും യു.എസ് വൈസ് പ്രസിഡൻ്റുമായ കമലാ ഹാരിസും പ്രസിഡൻ്റ് ജോ ബൈഡനും യുഎസിലും ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ അവഗണിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. ബംഗ്ലാദേശിൽ ഹിന്ദു, ക്രിസ്ത്യൻ, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച ട്രംപ് താനാണ് യുഎസിൽ അധികാരത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഇത് സംഭവിക്കാൻ അനുവദിക്കുകയില്ലായിരുന്നു എന്നും പറഞ്ഞു.
ഇസ്രായേൽ-യുക്രൈൻ വിഷയത്തിൽ ഉൾപ്പെടെ, യുഎസിന്റെ തെക്കൻ അതിർത്തിയിലെ വിഷയങ്ങളിൽ അടക്കം ഇവർ പരാജയമാണ്. ഞാൻ അധികാരത്തിൽ വന്നാൽ യുഎസിനെ കൂടുതൽ ശക്തമാക്കും, അതിലൂടെ സമാധാനം പുലർത്തുമെന്നും ട്രംപ് എക്‌സിലൂടെ വ്യക്തമാക്കി. കൂടാതെ ഇടതുപക്ഷത്തിന്റെ മതവിരുദ്ധ നിലപാടുകളിൽ നിന്ന് ഹിന്ദു അമേരിക്കൻ വിഭാഗത്തെ സംരക്ഷിക്കുമെന്നും ട്രംപ് വ്യക്തമാക്കി.