ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ നുഴഞ്ഞു കയറ്റ ശ്രമം തടയുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യുവരിച്ചു. ബിഎസ്‌എഫ് ജവാനുള്‍പ്പെടെ മൂന്ന് സൈനികരാണ് വീരമൃത്യുവരിച്ചത്. അതിനിടെ ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു.
കുപ്വാര ജില്ലയിലെ കെരാന്‍ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് വിവരം. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം നേരത്തെ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ഭീകരനെ കൂടി വധിച്ചത്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.
കെരാന്‍സെക്ടറിലെ മച്ചില്‍ അതിര്‍ത്തിവഴിയാണ് ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.എന്നാല്‍ ഇവരുടെ സംശയാസ്പദമായ നീക്കം സൈനികരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇത് ചെറുക്കുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.