കോവിഡ് പ്രതിസന്ധി കഴിഞ്ഞയുടൻ സി.എ എ നടപ്പിലാക്കും: അമിത് ഷാ

0
249

കൊല്‍ക്കത്ത: വിവാദമായ പൗരത്വ ഭേദഗതി നിയമം കൊവിഡ് ഭീതിയൊഴിഞ്ഞയുടനെ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അതു തങ്ങളുടെ ചുമതലയാണെന്നും അദ്ദേഹം പശ്ചിമ ബംഗാളില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ രണ്ട് ദിവസത്തെ പശ്ചിമ ബംഗാള്‍ പര്യടനത്തലാണ് അമിത് ഷാ.

 

‘പൗരത്വ നിയമം നടപ്പിലാക്കും. എല്ലാ അഭയാര്‍ഥികള്‍ക്കും പൗരത്വം ലഭിക്കും. കൊവിഡ് കാരണമുണ്ടായ കാലതാമസം മാത്രമാണ് പ്രശ്‌നമായുള്ളത്. അയല്‍ രാജ്യങ്ങളിലെ മത വിവേചനം നേരിടുന്നവര്‍ക്കായാണ് സി.എ.എ കൊണ്ട് വന്നത്. ഇത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ളതാണെന്ന് പറഞ്ഞു കൊണ്ടാണ് മമതയും കോണ്‍ഗ്രസും ബി.എസ്.പിയുമെല്ലാം സി.എ.എയെ എതിര്‍ക്കുന്നത്.പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണെന്നും എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന നിയമമാണ് സി.എ.എ എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

 

സംസ്ഥാന തെരഞ്ഞെടുപ്പില്‍ പൗരത്വ ഭേദഗതി നിയമവും ബിജെപി പ്രചാരണ വിഷയമാക്കുമെന്ന സൂചനയാണ് അമിത് ഷാ നല്‍കുന്നത്. നേരത്തെ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും സി.എ.എ നടപ്പിലാക്കുമെന്ന് അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here