2020 യു.എസ് തെരഞ്ഞെടുപ്പിന്‍െറ നടപടിക്രമങ്ങള്‍ നാലാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. വോട്ടെണ്ണല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. യു.എസ് തെരഞ്ഞെടുപ്പിനെ ലോകരാജ്യങ്ങളും ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്. വോട്ടുകള്‍ എണ്ണാന്‍ വൈകിയതും തെരഞ്ഞെടുപ്പിനെ സംബന്ധിച്ച ട്രംപിന്‍െറ ആരോപണങ്ങളും മറ്റ് വര്‍ഷങ്ങളില്‍ നിന്ന് ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പിനെ വ്യതസ്തമാക്കുന്നു. വിവിധ ലോകരാജ്യങ്ങള്‍ യു.എസിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളോട് വ്യത്യസ്ത രീതിയിലാണ് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ലോകരാജ്യങ്ങളുടെ പ്രതികരണങ്ങള്‍ നോക്കാം.
ബ്രസീല്‍
ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു ബ്രസീല്‍ പ്രസിഡന്‍റ് ജെയിര്‍ ബോള്‍സനാരോയുടെ പ്രതികരണം . ട്രംപുമായി നല്ല ബന്ധമാണ് നില നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആമസോണിലെ മഴക്കാടുകളിലെ തീയുമായി ബന്ധപ്പെട്ട ജോ ബൈഡന്‍െറ പരാമര്‍ശങ്ങള്‍ ബോള്‍സനാരോ തള്ളി.
ഇറാന്‍
യു.എസ് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ ആരോപണത്തോട് പരിഹാസരൂപേണയായിരുന്നു ഇറാന്‍െറ പ്രതികരണം. ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ തെരഞ്ഞെടുപ്പാണ് നടന്നതെന്ന് ഒരാള്‍ പറയുന്നു. ആരാണ് അത് പറയുന്നത്, ഇപ്പോള്‍ യു.എസിന്‍െറ പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്നയാള്‍. ഇതായിരുന്നു തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആയത്തുള്ള അലി ഖാംനഈയിടെ പ്രതികരണം
തുര്‍ക്കി
യു.എസില്‍ ആര് അധികാരത്തിലെത്തിയാലും നല്ല ബന്ധം കാത്തുസൂക്ഷിക്കുമെന്നായിരുന്നു തുര്‍ക്കിയുടെ പ്രതികരണം. ട്രംപുമായുള്ള സൗഹൃദം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയിട്ടുണ്ട്. യു.എസില്‍ ആര് അധികാരത്തിലെത്തിയാലും നല്ല ബന്ധം കാത്തുസൂക്ഷിക്കുമെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി പ്രതികരിച്ചു.
സിംബാവേ
പഴയ അടിമകളുടെ ഉടമകളില്‍ നിന്ന് ജനാധിപത്യത്തിന് ഒന്നും പഠിക്കനില്ലെന്നായിരുന്നു സിംബാവേയിലെ ഭരണകക്ഷിയുടെ പ്രതികരണം
ബ്രിട്ടന്‍
യു.എസ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വിശ്വാസമുണ്ടെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍െറ പ്രതികരണം. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ട്രംപ് ആരോപിച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ നിലപാട് വ്യക്തമാക്കിയത്. തനിക്ക് യു.എസ് ഭരണഘടനയില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്ന് ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു.
ജര്‍മ്മനി
യു.എസ് എന്ന പറയുന്നത് വണ്‍ മാന്‍ ഷോയല്ലെന്നായിരുന്നു ജര്‍മ്മന്‍ വിദേശകാര്യമന്ത്രി ഹെയ്കോ മാസിന്‍െറ പ്രതികരണം. എരിതീയില്‍ എണ്ണയൊഴിക്കുന്നവര്‍ ഇക്കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ
യു.എസിലെ തെരഞ്ഞെടുപ്പ് പ്രക്രിയ നീണ്ടു പോകുന്നതില്‍ റഷ്യ ആശങ്ക രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും ശക്തമായ സമ്ബദ്വ്യവസ്ഥയിലുണ്ടാവുന്ന അനിശ്ചിതത്വം ആഗോള ബന്ധങ്ങളെ തന്നെ ബാധിക്കുമെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. അതേസമയം ജനാധിപത്യത്തിന്‍െറ മാതൃകയായാണ് തെരഞ്ഞെടുപ്പിനെ റഷ്യന്‍ പ്രതിപക്ഷ നേതാവ് വിലയിരുത്തിയത്.
ആസ്ട്രേലിയ
യു.എസിന്‍െറ ജനാധിപത്യത്തില്‍ വിശ്വാസമുണ്ടെന്നായിരുന്നു ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസിന്‍െറ പ്രതികരണം. ഏത് തരം വെല്ലുവിളിയേയും നേരിടാന്‍ യു.എസിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ചൈന
യു.എസും ചൈനയും തമ്മില്‍ വിവിധ വിഷയങ്ങളില്‍ പ്രശ്നങ്ങള്‍ നില നില്‍ക്കുന്നുണ്ടെങ്കില്‍ ഇരു രാജ്യങ്ങള്‍ക്കും തമ്മില്‍ സഹകരിക്കാന്‍ നിരവധി മേഖലകളുണ്ട്. ആരോഗ്യകരമായ ഒരു യു.എസ്-ചൈന ബന്ധം നില നിര്‍ത്തുന്നതിനാണ് ശ്രദ്ധ നല്‍കുന്നതെന്നായിരുന്നു ചൈനയുടെ പ്രതികരണം
യു.എസിന്‍െറ ഭരണഘടനാ സ്ഥാപനങ്ങളില്‍ വിശ്വാസമുണ്ടെന്നായിരുന്നു തെരഞ്ഞെുപ്പ് സംബന്ധിച്ച് ഫ്രാന്സിേന്റയും പ്രതികരണം.