അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ആദ്യ ഫല സൂചനകളിൽ ജോ ബൈഡൻ മുന്നിൽ

0
83

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര‍​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. ആ​ദ്യ മ​ണി​ക്കൂ​റി​ല്‍ മു​ന്നി​ട്ട് നി​ന്ന ഡോ​ണ​ള്‍​ഡ് ട്രം​പി​നെ മ​റി​ക​ട​ന്ന് ജോ ​ബൈ​ഡ​ന്‍ ലീ​ഡ് തി​രി​കെ പി​ടി​ച്ചു. 119 ഇലക്ടറല്‍ വോട്ടുകളുമായി ജോ ബൈഡന്‍ മുന്നിട്ട് നില്‍ക്കുന്നു. ട്രംപിന് 94 ഇലക്‌ട്രല്‍ വോട്ടുകളാണ്. ഇന്‍ഡ്യാന, കെന്റക്കി, ഓക്‌ലഹോമ, ടെന്നസി തുടങ്ങി ഒമ്ബത് സംസ്ഥാനങ്ങളില്‍ ട്രംപ് നേടി.

 

നാല് ഇല്ക്ടറല്‍ വോട്ടുകളുള്ള ന്യൂഹാംഷറില്‍ ജോബൈഡന്‍ മുന്നിട്ടു നില്‍ക്കുന്നു.11 ഇലക്ടറല്‍ വോട്ടുകളുള്ള മസാച്ച്‌യുസെറ്റ്‌സില്‍ ജോ ബൈഡന്‍ ജയം ഉറപ്പിച്ചു കഴിഞ്ഞു.29 ഇലക്ടറല്‍ കോളേജ് വോട്ടുകളുള്ള ന്യൂയോര്‍ക്കിലും മൂന്ന് ഇലക്ടറല്‍ കോളേജ് വോട്ടുകളുള്ള ബെലവേറിലും 10 ഇലക്ഠറല്‍ കോളേജ് വോട്ടുകളുള്ള മേരിലാന്‍ഡിലും ജോ ബൈഡന് അനുകൂലമാണ്‌.ഫ്‌ളോറിഡ ഇപ്പോഴും പ്രവചനാതീതമാണ്. 51 % വോട്ടുകളോടെ ട്രംപ് ആണ് ഇവിടെ മുന്നിട്ടു നില്‍ക്കുന്നത്. 48 % വോട്ടുകളാണ് ബൈഡന് ഫ്‌ളോറിഡയില്‍ ഇതുവരെ ലഭിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here