തിരുവനന്തപുരം: എം.ശിവശങ്കറിനെതിരേ നടക്കുന്ന അന്വേഷണം തന്നിലേക്ക് എത്തുമോയെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്.
മുഖ്യമന്ത്രി വിളിച്ചുവരുത്തിയ അന്വേഷണ ഏജന്‍സികളെ അദ്ദേഹം തന്നെ വിരട്ടുന്നത് പരിഹാസ്യമാണെന്നും സുധീരന് ഫേസ്ബുക്കില്‍ കുറിച്ചു.
ശിവശങ്കറിനു നല്കിയ അതിരുവിട്ട സ്വാതന്ത്ര്യവും അന്ധമായ പിന്തുണയും ദുര്‍വിനിയോഗം ചെയ്ത് നടത്തിയ വിളയാട്ടത്തെകുറിച്ച് മുഖ്യമന്ത്രി അജ്ഞത നടക്കുകയാണ്. കേരളം കണ്ട ഏറ്റവും പരാജിതനായ മുഖ്യമന്ത്രിയാണ് പിണറായിയെന്നും സുധീരന് കുറ്റപ്പെടുത്തി.മുഖ്യമന്ത്രിപദത്തില്‍ പിണറായി തുടരുന്നത് ജനാധിപത്യ കേരളത്തിന് അപമാനകരമാണ്.അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുംതോറും പിണറായിയുടെ നില കൂടുതല്‍ കൂടുതല്‍ പരുങ്ങലിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.