മെക്സിക്കോസിറ്റി: കോവിഡ് 19 വൈറസ് ബാധിച്ച് മെക്സിക്കോയില്‍ മരിച്ചവരുടെ എണ്ണം 90,000 പിന്നിട്ടു. 24 മണിക്കൂറിനിടെ 495 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആകെ മരണസംഖ്യ 90,309 ആയി. അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ കൂടുതല്‍ കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് മെക്സിക്കോ.
ലോകത്ത് ഏറ്റവും അധികം കോവിഡ് മരണനിരക്കുള്ള രാജ്യമാണ് മെക്സിക്കോ. 9.06 ലക്ഷം പേര് രോഗബാധിതരായപ്പോഴാണ് ഇത്രയധികം മരണമുണ്ടായത്. 24 മണിക്കൂറിനിടെ 5,595 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്.