മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്.
ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഇമാര്‍തി ദേവിക്കെതിരെയായിരുന്നു പ്രസ്താവന. വിവാദ പരാമര്‍ശത്തിന് പിന്നാലെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു.പിന്നീട് ഇക്കാര്യത്തില്‍ വിശദീകരണവുമായി കമല്‍നാഥ് രംഗത്തെത്തിയിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പേര് മറന്നുപോയതിനാലാണ് ’ഐറ്റം’ എന്ന് വിശേഷിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്.വിദ്വേഷം നിറഞ്ഞതോ വിഭാഗീയത സൃഷ്ടിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളോ പരാമര്‍ശങ്ങളോ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും ഭാഗത്തുനിന്ന് ഉണ്ടാവരുതെന്നാണ് ചട്ടം.