കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ നിന്ന് കര്‍ഷക സംഘടന നേതാക്കള്‍ ഇറങ്ങിപ്പോയി. ഡല്‍ഹി കൃഷി ഭവനില്‍ വിളിച്ച യോഗത്തില്‍ കൃഷിമന്ത്രാലയ സെക്രട്ടറിയാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ചുണ്ടായിരുന്നത്.എന്നാല്‍, കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി മാത്രമേ ചര്‍ച്ച നടത്തൂവെന്ന് വ്യക്തമാക്കി 29 സംഘടനകളുടെ നേതാക്കള്‍ യോഗം ബഹിഷ്ക്കരിച്ചു.