ന്യൂസീലന്‍ഡ് ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്.

0
52

കെയ്ന്‍ വില്യംസണെ ക്യാപ്റ്റനാക്കി വലിയ സര്‍പ്രൈസുകളൊന്നുമില്ലാത്ത ടീമിനെയാണ് കിവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

സീനിയര്‍ താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ഇത്തവണയും കിവീസ് പിന്തുണച്ചിട്ടുണ്ട്. റെക്കോഡ് നേട്ടമാണ് ഗുപ്റ്റിലിനെ കാത്തിരിക്കുന്നത്. താരത്തിന്റെ ഏഴാമത്തെ ടി20 ലോകകപ്പാണിത്. ഡ്വെയ്ന്‍ ബ്രാവോ, ക്രിസ് ഗെയ്ല്‍, മുഹമ്മദ് മഹമ്മൂദുല്ല, മുഷ്ഫിഖര്‍ റഹീം, ഷക്കീബ് അല്‍ ഹസന്‍, രോഹിത് ശര്‍മ എന്നിവരോടൊപ്പം റെക്കോഡിലേക്കെത്തിയിരിക്കുകയാണ് ഗുപ്റ്റില്‍. പ്രഥമ ടി20 ലോകകപ്പ് മുതല്‍ അദ്ദേഹം സജീവമായിരുന്നു. ന്യൂസീലന്‍ഡിന്റെ ടി20 ടീമില്‍ നിര്‍ണ്ണായക റോളുള്ള താരമാണ് ഗുപ്റ്റില്‍.

അന്താരാഷ്ട്ര ടി20യിലെ റണ്‍വേട്ടക്കാരിലെ മൂന്നാമനാണ് ഗുപ്റ്റില്‍. റോസ് ടെയ്‌ലര്‍ കഴിഞ്ഞിടെ വിരമിച്ചതിനാല്‍ അദ്ദേഹത്തിന്റെ അഭാവം ടീമിലുണ്ട്. യുവതാരങ്ങളില്‍ വലിയ വിശ്വാസം അര്‍പ്പിക്കാന്‍ കിവീസ് തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ ടീമില്‍ വലിയ പരീക്ഷണങ്ങളില്ലെന്നും പറയാം. ലോകകപ്പിന് മുമ്പായി ബംഗ്ലാദേശും പാകിസ്താനും ഉള്‍പ്പെടുന്ന പരമ്പര കിവീസ് കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യക്കുമെതിരേ സന്നാഹ മത്സരങ്ങളും ന്യൂസീലന്‍ഡ് കളിക്കുന്നുണ്ട്.

ന്യൂസീലന്‍ഡ് ടി20 ടീം

കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, ട്രന്റ് ബോള്‍ട്ട്, മൈക്കല്‍ ബ്രേസ്‌വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവോന്‍ കോണ്‍വേ, ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ആദം മില്‍നെ, ഡാരില്‍ മിച്ചല്‍, ജിമ്മി നിഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി.

LEAVE A REPLY

Please enter your comment!
Please enter your name here