ജീവനക്കാരന് കോവിഡ് : തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് അടച്ചു.

0
90

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ഈ മാസം 20 വരെ അടച്ചു. കോണ്‍സുലേറ്റ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മുന്‍കരുതലായി കോണ്‍സുലേറ്റ് അടയ്ക്കുന്ന കാര്യം കോണ്‍സുലേറ്റ് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു.

 

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന് ശേഷം ഇത് രണ്ടാം തവണയാണ് കോണ്‍സുലേറ്റ് അടക്കുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്ന് കോണ്‍സുലേറ്റ് ജനറലും അറ്റാഷെയും നേരത്തെ യുഎഇയിലേക്ക് പോയിരുന്നു. തുടര്‍ന്ന് കോണ്‍സുലേറ്റിലെ ഒരുദ്യോഗസ്ഥന് അറ്റാഷെയുടെ ചുമതല നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here