ലൊബേരയെ മുംബൈ സിറ്റി പരിശീലകനായി നിയമിച്ചിട്ട് കാലം കുറേ ആയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വരുന്നത് ഇന്ന് മാത്രമാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ആണ് മുംബൈ സിറ്റി ഇന്ന് ലൊബേരയെ പരിശീലകനായി നിയമിച്ചത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എഫ് സി ഗോവ വിട്ട സ്പാനിഷ് പരിശീലകന്‍ ലൊബേര ഇപ്പോള്‍ ഗോവയില്‍ പ്രീസീസണായി എത്തിയിട്ടുണ്ട്.സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലബായ മുംബൈ സിറ്റി ലൊബേര ആവശ്യപ്പെട്ടത് അനുസരിച്ച് ഉള്ള സൈനിംഗുകളും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എഫ് സി ഗോവയുടെ പ്രധാന താരങ്ങളെ എല്ലാം മുംബൈ റാഞ്ചിയിരുന്നു. ഇന്ത്യയില്‍ ഒരു പരിശീലകന് കിട്ടുന്ന ഏറ്റവും വലിയ വേതനത്തിലാണ് ലൊബേര മുംബൈ സിറ്റിയില്‍ എത്തുന്നത്.ഈ കഴിഞ്ഞ സീസണില്‍ നിരാശ മാറ്റി മുന്‍ നിരയിലേക്ക് എത്താന്‍ ആണ് മുംബൈ സിറ്റി ശ്രമിക്കുന്നത്. എഫ് സി ഗോവയില്‍ അവസാന സീസണുകളില്‍ അത്ഭുതം കാണിച്ചിരുന്ന പരിശീലകനാണ് ലൊബേര. കഴിഞ്ഞ സീസണില്‍ എഫ് സി ഗോവ ലീഗില്‍ ഒന്നാമത് നില്‍ക്കുന്ന സമയത്തായിരുന്നു ലൊബേരയെ ക്ലബ് ഉടമകള്‍ പുറത്താക്കിയത്. ക്ലബിന് അകത്തുള്ള ആഭ്യന്തര പ്രശ്നങ്ങള്‍ ആയിരുന്നു ലൊബേര പുറത്താകാന്‍ കാരണം. ലൊബേര പോയതിന് പിന്നാലെ സെമി ഫൈനലില്‍ ഗോവ പുറത്താവുകയും ചെയ്തിരുന്നു.