ഫിലിപ്പൈന്‍സിലെ മനിലയില്‍ ക്വാഡ് സമ്മേളനവേദിയില്‍ ലോകനേതാക്കള്‍ക്ക് അവര്‍ നില്‍ക്കേണ്ട സ്ഥാനം അടയാളപ്പെടുത്താന്‍ വേണ്ടി വെച്ചിരുന്ന പതാകകളില്‍ ഇന്ത്യന്‍ പതാക എടുത്ത് പോക്കറ്റില്‍ വെച്ച മോദിയുടെ പ്രവൃത്തിക്ക് ലോകമെമ്പാടും കയ്യടി ഉയരുന്നു. ഇനി മോദി പത്ത് വര്‍ഷം കൂടി ഇന്ത്യ ഭരിയ്ക്കുമെന്നാണ് ഈ സംഭവത്തെക്കുറിച്ച് പറഞ്ഞ വിദേശിയായ കണ്ടന്റ് ക്രിയേറ്ററായ സ്പീക്കെന്സീയുടെ വിലയിരുത്തല്‍. സ്പീക്കെന്സി എന്ന എക്സ് പേജില്‍ മോദിയെ പുകഴ്ത്തുന്ന വിദേശിയുടെ ഈ വീഡിയോ 13 ലക്ഷം പേരാണ് ഇതിനകം കണ്ടത്.









