ക്രിസ്‌മസ് പരീക്ഷാ ചൂടിലേക്ക് വിദ്യാലയങ്ങൾ,

0
4

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകൾ അർദ്ധവാർഷിക അഥവാ ക്രിസ്മസ് പരീക്ഷയുടെ ഒരുക്കങ്ങളിലേക്ക് കടക്കുകയാണ്. ഈ വർഷത്തെ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ എട്ടിന് ആരംഭിക്കും. പരീക്ഷാ തീയതികളും അവധി ദിനങ്ങളും സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ പുറത്തുവന്നതോടെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അവസാനവട്ട തയ്യാറെടുപ്പുകളിലാണ്.

പരീക്ഷാ തീയതികൾ ഇങ്ങനെ..

യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ പരീക്ഷകൾ ഡിസംബർ 8 മുതൽ ഡിസംബർ 17 വരെ നടക്കും.

എൽ.പി വിഭാഗം വിദ്യാർത്ഥികൾക്ക് ഡിസംബർ 11 മുതൽ ഡിസംബർ 17 വരെയാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്.

പരീക്ഷാ തിരക്കുകൾക്കെല്ലാം വിരാമമിട്ടുകൊണ്ട് ഡിസംബർ 18-ന് സ്കൂളുകളിൽ വിപുലമായ ക്രിസ്മസ് ആഘോഷങ്ങൾ നടക്കും. പാട്ടും നൃത്തവും കേക്ക് മുറിക്കലുമായി കുട്ടികൾക്ക് ആഘോഷിക്കാൻ ഒരു ദിനം പൊതുവിദ്യാഭ്യാസ വകുപ്പ് മാറ്റിവച്ചിട്ടുണ്ട്.

പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷ എപ്പോള്‍?

സംസ്ഥാനത്തെ പത്താം ക്ലാസ് (SSLC) വിദ്യാർഥികൾക്കുള്ള ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 8 മുതൽ ഡിസംബർ 17 വരെയാണ് നടക്കുന്നത്. ഹൈസ്കൂൾ തലത്തിലുള്ള മറ്റ് ക്ലാസുകൾക്കൊപ്പം തന്നെയാണ് പത്താം ക്ലാസിലെയും പരീക്ഷാ കാലയളവ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, പത്താം ക്ലാസിലെ ഓരോ വിഷയങ്ങളുടെയും (ഉദാഹരണത്തിന്: ഫിസിക്സ്, മാത്സ്, കെമിസ്ട്രി, മലയാളം തുടങ്ങിയവ) ദിവസേനയുള്ള കൃത്യമായ ടൈംടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി വരും ദിവസങ്ങളിൽ പുറത്തുവിടും.

എത്ര ദിവസം അവധി കിട്ടും?

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾ കാത്തിരുന്ന ക്രിസ്മസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ അവധിക്കാലത്തിൻ്റെ ആകാംഷയിലാണ് കുട്ടികൾ. ഇത്തവണ വിദ്യാർഥികൾക്ക് ആകെ 10 ദിവസത്തെ ക്രിസ്മസ് അവധിയാണ് ലഭിക്കുക. ഡിസംബർ 18 വെള്ളിയാഴ്ച (ഡിസംബർ 18-ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടക്കും. തുടർന്ന് അന്നുതന്നെ അവധിക്കായി സ്കൂളുകൾ അടയ്ക്കും). ഡിസംബർ 28 തിങ്കളാഴ്ചയാണ് സ്കൂൾ വീണ്ടും തുറക്കുന്നത്. ഡിസംബർ 18 മുതൽ ഡിസംബർ 27 വരെയുള്ള 10 ദിവസങ്ങൾ അവധി ലഭിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here