പുതിയ സർക്കാർ രൂപീകരിക്കാൻ 28 ദിവസമാണ് ഐസൻകോട്ടിന് മുന്നിലുള്ളത്. ആവശ്യമെങ്കിൽ 14 ദിവസം കൂടി അധികമായി ലഭിക്കും.നിലവിലെ കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കുക എന്നതാണ് ഐസൻകോട്ടിൻ്റെ പ്രധാന ലക്ഷ്യമെങ്കിലും, സഖ്യകക്ഷികളെ ഒപ്പം നിർത്തുക എന്നത് അദ്ദേഹത്തിന് വലിയ വെല്ലുവിളിയാണ്. ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ നെതന്യാഹുവിന് വീണ്ടും അവസരം ലഭിച്ചേക്കാം.







