വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബത്തെ മുഴുവൻ നഷ്ടമായ ശ്രുതി വിവാഹിതയായി . ഗുരുവായൂരമ്പലത്തിൽ വെച് സന്ദീപാണ് ശ്രുതി കഴുത്തിൽ താലി ചാർത്തിയത് . വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ട് ജീവിതത്തിൽ ഒറ്റക്കായ ശ്രുതിയെ എല്ലാമറിഞ്ഞ് ജീവിതത്തിലേക്ക് സന്ദീപ് ഒപ്പംകൂട്ടാൻ തീരുമാനിക്കുകയായിരുന്നു . അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത് .
വിവാഹ ശേഷം ശ്രുതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു
എല്ലാം അറിഞ്ഞിട്ടും എന്റെ കൈപിടിച്ച ആളാണ് , ഒരുപാട് സന്തോഷമുണ്ട് ഈ നിമിഷം ഓർത്തിട്ട് , മുന്നോട്ടുള്ള ജീവിതത്തിലും ഈ സന്തോഷം ഉണ്ടാവണം എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്
ഇരുവർക്കും ഒരായിരം വിവാഹ മംഗളാശംസകൾ നേരുന്നു💕







