ഏകദിന ടീം റാങ്കിംഗിൽ വൻ ചരിത്രനേട്ടം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ.

0
3

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) ഏറ്റവും പുതിയ പുരുഷ ഏകദിന ടീം റാങ്കിംഗിൽ വൻ ചരിത്രനേട്ടം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയെയും ഇംഗ്ലണ്ടിനെയും മറികടന്ന് റാങ്കിംഗിൽ ആറാം സ്ഥാനത്തേക്ക് ഉയർന്ന അഫ്ഗാനിസ്ഥാൻ, തങ്ങളുടെ ഏകദിന ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്ഥാനമാണ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

​അയർലൻഡിനെതിരായ 4-0 പരമ്പര വിജയവും സിംബാബ്‌വെ, ബംഗ്ലാദേശ് ടീമുകൾ ഉൾപ്പെട്ട ട്രൈ-സീരീസ് കിരീടനേട്ടവുമാണ് അഫ്ഗാനിസ്ഥാന്റെ ഈ റാങ്കിംഗ് കുതിപ്പിന് കരുത്തായത്.

LEAVE A REPLY

Please enter your comment!
Please enter your name here