ഉത്തർ പ്രദേശിൽ സർക്കാർ ജോലി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ സ്വാഭാവ പരിശോധന നടപടിക്രമങ്ങൾ കർശനമാക്കി യോഗി ആദിത്യനാഥ് സർക്കാർ. രാജ്യത്ത് അക്രമ സ്വഭാവമുള്ള പ്രക്ഷോഭങ്ങളിലൂടെയോ നിയമവിരുദ്ധ മാർഗങ്ങളിലൂടെയോ ഭരണമാറ്റം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവർക്ക് സർക്കാർ ജോലി നിഷേധിക്കുമെന്ന് നിയമനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ദേവരാജ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.i








