വാക്കുപാലിച്ച് ആതിര ഡി. നായർ; ഹരിദാസൻ–ശാന്തമ്മ ദമ്പതികൾക്ക് അടച്ചുറപ്പുള്ള വീട്
തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനം പാലിച്ച് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി. നായർ. തിരുവാർപ്പ് പഞ്ചായത്ത് അംബേദ്കർ കോളനിയിൽ താമസിക്കുന്ന ഹരിദാസൻ–ശാന്തമ്മ ദമ്പതികൾക്കും അവരുടെ കൊച്ചുമക്കൾക്കും അടച്ചുറപ്പുള്ള വീട് ഒരുക്കി നൽകിയാണ് ആതിര വാക്കുപാലിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവാർപ്പിൽ നടത്തിയ സന്ദർശനത്തിനിടെയാണ് ഹരിദാസൻ–ശാന്തമ്മ ദമ്പതികളും കൊച്ചുമക്കളും താമസിച്ചിരുന്ന വീടിന്റെ ശോച്യാവസ്ഥ ആതിരയുടെയും ബിജെപി പ്രവർത്തകരുടെയും ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുടുംബത്തിന് സുരക്ഷിതമായ വീട് ഒരുക്കി നൽകുമെന്ന് ആതിര ഉറപ്പുനൽകുകയായിരുന്നു.
പാലക്കാട്ടെ സിഎംഎൻ ട്രസ്റ്റിന്റെയും തിരുവാർപ്പ് പഞ്ചായത്തിലെ ബിജെപി പ്രവർത്തകരുടെയും സഹകരണത്തോടെയാണ് വീടിന്റെ നിർമാണം ആരംഭിച്ചത്. ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ വീടിന്റെ തറക്കല്ലിടൽ നിർവഹിച്ചു.
അജിത്തിന്റെ ഉടമസ്ഥതയിലുള്ള വട്ടപ്പറമ്പിൽ ബിൽഡേഴ്സാണ് നിർമാണച്ചുമതല ഏറ്റെടുത്ത് സ്വപ്നഭവനം സമയബന്ധിതമായി പൂർത്തിയാക്കി നൽകിയത്.
തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനം പ്രവൃത്തിയിലൂടെ യാഥാർഥ്യമാക്കിയതോടെ ഹരിദാസൻ–ശാന്തമ്മ ദമ്പതികൾക്കും കൊച്ചുമക്കൾക്കും സുരക്ഷിതമായ താമസസൗകര്യമാണ് ലഭിച്ചിരിക്കുന്നത്.🧡






