വൈദ്യുതി മന്ത്രി എം എം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച നാലാമത്തെ മന്ത്രിയാണ് എം എം മണി. ധന മന്ത്രി തോമസ് ഐസക്ക്, വ്യവസായ മന്ത്രി ഇ പി ജയരാജന്‍, കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ എന്നിവര്‍ക്കാണ് നേരത്തെ കോവിഡ് പോസ്റ്റിവ് സ്ഥിരീകരിച്ചിരുന്നത്. ഇവര്‍ രോഗമുക്തി നേടിയിരുന്നു. മന്ത്രി എംഎം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് നിരീക്ഷണത്തിലാണ്. ഇന്ന് രാവിലെ മന്ത്രി എംഎം മണി, മന്ത്രിസഭാ യോഗത്തിനായി സെക്രട്ടേറിയറ്റിലെത്തിയിരുന്നു.