കോട്ടയം: തലയോലപ്പറമ്ബില്‍ കെഎസ്‌ഇബി ജീവനക്കാരെ തടഞ്ഞുവച്ച് പ്രദേശവാസികളുടെ പ്രതിഷേധം. വൈദ്യുതി ബന്ധം ഏറെ നേരമായിട്ടും പുനസ്ഥാപിക്കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ചെത്തി കെഎസ്‌ഇബി ജീവനക്കാരെ തടഞ്ഞത്.
പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമം നടത്തി. വൈദ്യുതി എത്താതെ പിന്മാറില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. അടുത്ത ദിവസം മാത്രമേ വൈദ്യുതി പുന:സ്ഥാപിക്കാന്‍ കഴിയൂ എന്നാണ് കെഎസ്‌ഇബി അധികൃതര്‍ അറിയിക്കുന്നത്.
കഴിഞ്ഞ രാത്രി 8 മണിയോടെ പോയ കറണ്ടാണ് ഇതുവരെ പുനസ്ഥാപിക്കാനാവാത്തത്. അടുത്ത ദിവസം ഉച്ചയോടു കൂടി മാത്രമേ ട്രാന്‍സ്ഫോര്‍മര്‍ നന്നാക്കി വൈദ്യുതി പുനസ്ഥാപിക്കാനാവൂ. അറ്റകുറ്റപ്പണിയിലെ അനാസ്ഥ ഇനിയും ക്ഷമിക്കാനാവില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.