അഹ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചവ്ഡ, വര്‍ക്കിങ് പ്രസിഡന്‍റ് ഹര്‍ദിക് പട്ടേല്‍, സ്വതന്ത്ര എം.എല്‍.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി അടക്കമുള്ളവര്‍ ഗുജറാത്ത് പൊലീസ് തടങ്കലില്‍. ഹാഥറാസില്‍ കൂട്ട ബലാത്സംഗത്തിനരയായ പെണ്‍കുട്ടിക്ക് നീതി തേടി റാലി നടത്താനിരിക്കവേയാണ് ഇവരെ തടങ്കലിലാക്കിയത്.
കോണ്‍ഗ്രസിെന്റ നേതൃത്വത്തില്‍ വിവിധ സംഘടനകളെ കൂട്ടിയോജിപ്പിച്ചാണ് ‘പ്രതികാര്‍ റാലി’ക്ക് ആഹ്വാനം ചെയ്തിരുന്നത്. കൊച്റബ് ആശ്രമം മുതല്‍ സബര്‍മതി ആശ്രമം വരെയായിരുന്നു റാലി ആസൂത്രണം ചെയ്തിരുന്നത്. ഗുജറാത്തില്‍ വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിനെതിരെയുള്ള റാലിക്ക് രാഷ്ട്രീയത്തിനപ്പുറത്ത് എല്ലാവരും പങ്കുചേരുമെന്ന് ഹാര്‍ദിക് നേരത്തേ അറിയിച്ചിരുന്നു.
”ഗുജറാത്ത് സര്‍ക്കാന്‍ ജനാധിപത്യം നശിപ്പിക്കുകയാണ്.ഹാഥറസ് ഇരക്ക് നീതിതേടിയുള്ള റാലിക്ക് പോകാന്‍ എന്നെ അനുവദിക്കുന്നില്ല. റൂമില്‍ നിന്നും പുറത്തിറങ്ങാനയക്കാതെ തടങ്കലിലാക്കിയിരിക്കുകയാണ്. ഹര്‍ദിക് പട്ടേലിനെയും പങ്കെടുക്കാന്‍ അനുവദിച്ചിട്ടില്ല. ദലിതുകള്‍ ഒരു റാലിക്ക് പോകുന്നത് പോലും ഭയക്കുന്ന ഭീരുവാണോ വിജയ്രൂപാനി? -ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തു.