റിയൽ ഹീറോ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് പുരസ്കാരം സമർപ്പിച്ച് ബോളിവുഡ് താരം രവീണ ടണ്ടൻ

0
7

റിയൽ ഹീറോ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് പുരസ്കാരം സമർപ്പിച്ച് ബോളിവുഡ് താരം രവീണ ടണ്ടൻ.

174 യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ (Captain Smit Machchhar) ആദരിച്ച് ബോളിവുഡ് നടി രവീണ ടണ്ടൻ.

ഒക്ടോബർ 4-ന് മുംബൈയിൽ നടന്ന ചടങ്ങിൽ തനിക്ക് ലഭിച്ച പ്രശസ്തമായ ‘സിനി കൈൻഡ്’ (CineKind) പുരസ്കാരമാണ് രവീണ ടണ്ടൻ ഈ ധീര പൈലറ്റിനായി സമർപ്പിച്ചത്.

ഫ്ലൈദുബായ് (Flydubai) വിമാനത്തിൽ വെച്ച് സഹപൈലറ്റിൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചോര വാർന്നൊഴുകുന്ന അവസ്ഥയിലും മനോധൈര്യം കൈവിടാതെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിച്ച ക്യാപ്റ്റൻ സ്മിത്തിന്റെ ധീരത ലോകമെമ്പാടും വലിയ ചർച്ചയായിരുന്നു.

ഈ അസാമാന്യ ധീരതയ്ക്കുള്ള ആദരമായാണ് രവീണ ടണ്ഠൻ അവാർഡ് സമർപ്പിച്ചത്.

“തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട ഈ പുരസ്കാരം സ്മിത്ത് മച്ചാർ ഭായിക്ക് സമർപ്പിക്കുന്നു” എന്നാണ് അവാർഡ് സ്വീകരിച്ചുകൊണ്ട് രവീണ പ്രഖ്യാപിച്ചത്.

ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് രവീണയ്ക്ക് ഈ പുരസ്കാരം ലഭിച്ചത്.

ജീവൻ പണയപ്പെടുത്തി യാത്രക്കാരെ രക്ഷിച്ച ഈ യഥാർത്ഥ നായകന് രവീണ ടണ്ടൻ നൽകിയ ഈ ആദരവിന് സോഷ്യൽ മീഡിയയിൽ വലിയ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here