ജനങ്ങളുടെ നികുതിപ്പണം കവർന്നെടു ക്കുന്ന മാഫിയകളെ വേരോടെ പിഴുതെറിയും..

0
1

ജനങ്ങളുടെ നികുതിപ്പണം കവർന്നെടു ക്കുന്ന മാഫിയകളെ വേരോടെ പിഴുതെറിയും..ജനങ്ങളുടെ പണം തട്ടിയെടുക്കാൻ ആരെയും അനുവദിക്കില്ല..തദ്ദേശ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി;
​തിരുവനന്തപുരം കോർപ്പറേഷന്റെ ശ്രദ്ധയിൽപ്പെട്ട അതീവ ഗൗരവകരമായ ചില വിവരങ്ങളും അതിൽ സ്വീകരിച്ച ശക്തമായ നടപടികളും ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ്.
​മുമ്പ് ബിജെപി പ്രതിപക്ഷത്തിരുന്ന കാലത്തുതന്നെ കോർപ്പറേഷനിൽ വ്യാജരേഖകൾ ചമയ്ക്കലും, ജനങ്ങളിൽ നിന്ന് നികുതിപ്പണം വാങ്ങി അവർക്ക് വ്യാജ രസീതുകൾ നൽകി പണം തട്ടിയെടുക്കുന്ന പ്രവണതയും കണ്ടെത്തി ശക്തമായി പോരാടിയിട്ടുള്ളതാണ്. എന്നാൽ ഭരണത്തിലെത്തിയ ശേഷവും കൃത്യമായ നിരീക്ഷണവും സ്ക്രൂട്ടിനിയും നടത്തിയാണ് ഭരണസമിതി മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് ഗുരുതരമായ തട്ടിപ്പുകളാണ് കണ്ടെത്താനായത്. നേമം സോണൽ ഓഫീസിൽ നികുതി അടയ്ക്കാനായി ഹാജരാക്കിയ രേഖകളിൽ കെട്ടിടത്തിന്റെ ഉടമസ്ഥന്റെ പേരിലും അളവുകളിലും കോർപ്പറേഷൻ രേഖകളുമായി വലിയ വ്യത്യാസം കാണുകയും, വിശദമായ പരിശോധനയിൽ ഇത് വ്യാജമായി നിർമ്മിച്ച സർട്ടിഫിക്കറ്റാണെന്ന് വ്യക്തമാവുകയും ചെയ്തു. ഇതിനുപുറമെ, വലിയവിള വാർഡിൽ നികുതി അടച്ചതായി കാണിച്ച് ഹാജരാക്കിയ ഒരു രസീതും പൂർണ്ണമായും വ്യാജമാണെന്ന് തെളിഞ്ഞു. ജനങ്ങളുടെ പണം കോർപ്പറേഷൻ അക്കൗണ്ടിൽ അടയ്ക്കാതെ വ്യാജ രസീതുകൾ നൽകി തട്ടിയെടുക്കുന്ന ഇത്തരം മാഫിയകളെ അടുത്ത തവണ അവർ നികുതി പുതുക്കാൻ വരുമ്പോൾ കൃത്യമായി തിരിച്ചറിയാൻ സാധിക്കുന്നുണ്ട്.
​ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന വ്യാജ ഏജൻസികളോ ഡിസൈനർമാരോ ഉദ്യോഗസ്ഥരോ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും. സംഭവത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഇന്നലെത്തന്നെ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിക്കഴിഞ്ഞു. കൂടാതെ, സോഫ്റ്റ്‌വെയറുകൾ കൈകാര്യം ചെയ്യുന്ന ഐ.കെ.എമ്മിനോട് (IKM) ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കൂടുതൽ പരിശോധനകൾ നടത്താൻ കോർപ്പറേഷൻ സെക്രട്ടറി വഴി ആവശ്യപ്പെടുകയും സർക്കാരിന് വിവരം കൈമാറുകയും ചെയ്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ പോലീസ് നടപടിയും ഭരണപരമായ അച്ചടക്ക നടപടിയും ഉറപ്പാക്കും. കോർപ്പറേഷന്റെ മെഷിനറി ഉപയോഗിച്ച് അനധികൃത നിർമ്മാണങ്ങൾക്കെതിരെ മുൻപും ശക്തമായി നടപടിയെടുത്തിട്ടുണ്ട്, അത് ഇനിയും തുടരും.
​ജനങ്ങളുടെ നികുതിപ്പണം കവർന്നെടുക്കുന്ന മാഫിയകളെ വേരോടെ പിഴുതെറിയാൻ തിരുവനന്തപുരം കോർപ്പറേഷൻ പ്രതിജ്ഞാബദ്ധമാണ്. ശക്തമായ നിരീക്ഷണങ്ങളുമായി അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ഞങ്ങൾ മുന്നോട്ടുപോകും..
കമ്മി കൊങ്ങികൾ ഉടനെ മേയറിന്റെ രാജി അവശ്യപ്പെട്ടു കരച്ചിൽ തുടങ്ങും കാര്യം ഈ ഉടായിപ്പ് നടത്തിയത് അവർ തന്നെ ആണ്

LEAVE A REPLY

Please enter your comment!
Please enter your name here