മഹിമ നമ്പ്യാരുടെ അർപ്പണബോധത്തെ പ്രശംസിച്ച് സംവിധായകൻ

0
4

സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത ‘മണ്ടാടി’ തിയേറ്ററുകളിൽ വൻ വിജയം നേടി മുന്നേറുന്നതിനിടെ, ചിത്രത്തിലെ നായിക മഹിമ നമ്പ്യാരുടെ അർപ്പണബോധത്തെ പ്രശംസിച്ച് സംവിധായകൻ. ചിത്രത്തിലെ ‘ഉസിരേ നീ താൻ’ എന്ന ഹിറ്റ് ഗാനത്തിന്റെ ചിത്രീകരണത്തിന് തൊട്ടുമുമ്പ് മഹിമയ്ക്ക് ഗുരുതരമായ അപകടം സംഭവിക്കുകയും മുഖത്ത് 20-ലേറെ സ്റ്റിച്ചുകൾ ഇടേണ്ടി വരികയും ചെയ്തിരുന്നു. എന്നാൽ പ്ലാസ്റ്റിക് സർജറി കഴിഞ്ഞ് വെറും ആറാം ദിവസം വേദനയെല്ലാം വകവെക്കാതെ മഹിമ ഷൂട്ടിംഗ് സെറ്റിൽ തിരിച്ചെത്തി അഭിനയിക്കുകയായിരുന്നു. താരത്തിന്റെ ഈ മാസ്സ് ഡെഡിക്കേഷന് വൻ കയ്യടിയാണ് സിനിമാ ലോകത്തു നിന്നും ആരാധകരിൽ നിന്നും ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here