ബിഗ് ബോസിൽ നിന്ന് ലഭിച്ച പ്രതിഫലം കൊണ്ട് സ്വന്തമായൊരു വീട്; നടി മഞ്ജു പത്രോസ്

0
4

ബിഗ് ബോസിൽ നിന്ന് ലഭിച്ച പ്രതിഫലം കൊണ്ട് സ്വന്തമായൊരു വീട്; വെളിപ്പെടുത്തലുമായി നടി മഞ്ജു പത്രോസ്!

ബിഗ് ബോസ് മലയാളം മത്സരാർത്ഥികൾക്ക് ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് പലർക്കും വലിയ കൗതുകമാണ്. ഇപ്പോഴിതാ തനിക്ക് ഷോയിൽ നിന്ന് ലഭിച്ച തുകയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി മഞ്ജു പത്രോസ്.

ദിവസേന 45,000 രൂപയായിരുന്നു താരത്തിന് ലഭിച്ചിരുന്ന പ്രതിഫലം. ഏകദേശം 50 ദിവസത്തോളം ബിഗ് ബോസ് ഹൗസിൽ നിന്നതിലൂടെ 22.5 ലക്ഷത്തോളം രൂപയാണ് മഞ്ജു സ്വന്തമാക്കിയത്!

ബിഗ് ബോസിൽ നിന്ന് ലഭിച്ച ഈ തുക കൊണ്ടാണ് താൻ സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചതെന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കി.

വെറും അമ്പത് ദിവസം കൊണ്ട് ഇത്രയും വലിയൊരു തുക സ്വന്തമാക്കാൻ കഴിയുമെങ്കിൽ, ബിഗ് ബോസ് ഷോയെ ഒരു കരിയർ ലക്ഷ്യമായി കണ്ട് അതിലേക്ക് എത്തിപ്പെടാൻ ശ്രമിക്കുന്നവരെ തെറ്റ് പറയാൻ പറ്റില്ലെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം!

LEAVE A REPLY

Please enter your comment!
Please enter your name here