ശ്രീരാമന്റെ കഥാപാത്രം വെറുമൊരു വേഷമല്ലെന്നും, അതിലൂടെ കൂടുതൽ നല്ലൊരു മനുഷ്യനാകാൻ തനിക്ക് അവസരം ലഭിച്ചുവെന്നും രൺബീർ

0
6

വരാനിരിക്കുന്ന ‘രാമായണം’ എന്ന ചിത്രത്തിൽ ശ്രീരാമന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനെക്കുറിച്ച് മനസ്സ് തുറന്ന് നടൻ രൺബീർ കപൂർ. ചിത്രത്തിന്റെ പ്രചരണാർത്ഥം സഹതാരങ്ങളായ സായ് പല്ലവി, രവി ദുബെ എന്നിവർക്കൊപ്പം ‘കോൻ ബനേഗാ ക്രോർപതി’ (KBC) ഷോയിൽ പങ്കെടുത്തപ്പോഴാണ് താരം മനസ്സ് തുറന്നത്. അമിതാഭ് ബച്ചന്റെ ചോദ്യത്തിന് മറുപടിയായി, ഈ വേഷം ലഭിച്ചപ്പോൾ ആദ്യം തോന്നിയത് ഭയമാണെന്ന് രൺബീർ പറഞ്ഞു. കോടിക്കണക്കിന് ആളുകളുടെ വിശ്വാസം ശ്രീരാമനുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ വേഷം ചെയ്യാൻ താൻ യോഗ്യനാണോ എന്ന് സംശയിച്ചിരുന്നതായും, എന്നാൽ ആ ഭയം വളരെ പെട്ടെന്ന് തന്നെ വലിയൊരു നന്ദിയായി മാറിയെന്നും താരം വ്യക്തമാക്കി. ശ്രീരാമന്റെ കഥാപാത്രം വെറുമൊരു വേഷമല്ലെന്നും, അതിലൂടെ കൂടുതൽ നല്ലൊരു മനുഷ്യനാകാൻ തനിക്ക് അവസരം ലഭിച്ചുവെന്നും രൺബീർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here