കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തെ അവഹേളിക്കുന്ന ഇത്തരം പരാമർശങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാനാവില്ല.: ശ്രീ കുമ്മനം രാജശേഖരൻ

0
27
ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന തരത്തിൽ സണ്ണി എം കപിക്കാട് നടത്തിയതായി പ്രചരിക്കുന്ന പരാമർശങ്ങൾ അത്യന്തം അധിക്ഷേപകരവും, പ്രകോപനപരവുമാണ്. കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തെ അവഹേളിക്കുന്ന ഇത്തരം പരാമർശങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാനാവില്ല.
അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ അതിന്റെ പേരിൽ ഒരു മതവിശ്വാസത്തെയും, ആരാധനാമൂർത്തികളെയും, സ്ത്രീത്വത്തെയും അധിക്ഷേപിക്കാനുള്ള അവകാശം ആർക്കുമില്ല. വിമർശനവും അധിക്ഷേപവും രണ്ടാണ്.
പുറത്തുവന്ന പ്രസ്താവനയുടെ പൂർണ്ണ വീഡിയോയും, പ്രസംഗത്തിന്റെ സാഹചര്യവും പരിശോധിച്ച്, മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.
ഇത്തരം പരാമർശങ്ങൾക്ക് പിന്നിൽ മതവിദ്വേഷമോ, സാമൂഹിക സംഘർഷമോ സൃഷ്ടിക്കാനുള്ള സംഘടിത ശ്രമമുണ്ടോ എന്നും പൊലീസ് അന്വേഷിക്കണം. ഇത് ഒറ്റപ്പെട്ട സംഭവമാണോ, തുടർച്ചയായ ആശയപ്രചാരണത്തിന്റെ ഭാഗമാണോ എന്നതും പരിശോധിക്കേണ്ടതാണ്.
ഈ വിഷയത്തിൽ ബിജെപി നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും, പ്രസ്താവന പരിശോധിച്ച് നിയമപ്രകാരം ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും.
കോടിക്കണക്കിന് വിശ്വാസികളുടെ ആരാധനാമൂർത്തികളെയും, വിശ്വാസങ്ങളെയും അധിക്ഷേപിക്കാൻ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ ആരെയും അനുവദിക്കരുത്. കേരളത്തിൽ നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് സർക്കാർ ഉറപ്പാക്കണം.
ശ്രീ കുമ്മനം രാജശേഖരൻ
ബിജെപി ദേശീയ നിർവാഹക സമിതി അംഗം

LEAVE A REPLY

Please enter your comment!
Please enter your name here