ജെനീവ : യുവേഫ ഫുട്ബോള്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതിയാണ് യുവേഫ. കഴിഞ്ഞ സീസണിലെ പ്രകടനം വിലയിരുത്തിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച ഫുട്ബോള്‍ പുരുഷ താരത്തിനുള്ള യുവേഫ പുരസ്കാരം ബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ടോ ലെവന്‍ഡോസ്കിക്ക്. ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കറാണ് ലെവന്‍ഡോവ്‌സ്‌കി.
കഴിഞ്ഞ സീസണില്‍ 47 മത്സരങ്ങളില്‍ നിന്ന് 55 ഗോളുകളാണ് ലെവന്‍ഡോസ്കി നേടിയത്. ബയേണ്‍ മ്യൂണിക്കിന്റെ ചാമ്ബ്യന്‍സ് ലീഗ് വിജയത്തില്‍ നിര്‍ണായകമായത് ലെവന്‍ഡോവ്‌സ്‌കിയുടെ പ്രകടനമായിരുന്നു. ബയേണ്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നൂയര്‍, മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡിബ്ര്യുയിന്‍ എന്നിവരെ മറികടന്നാണ് മികച്ച യുവേഫ താരമായി ലെവന്‍ഡോസ്‌കി മാറിയത് മികച്ച സ്‌ട്രൈക്കര്‍ക്കുള്ള പുരസ്‌കാരവും ലെവന്‍ഡോവ്‌സ്‌കിക്കാണ്.
നാല് പുരസ്കാരങ്ങളാണ് ബയേണ്‍ സ്വന്തമാക്കിയത്. ബയേണിന്റെ മാനുലവല്‍ ന്യൂയറാണ് മികച്ച ഗോള്‍ കീപ്പര്‍. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയിന്‍ മികച്ച മധ്യനിര താരത്തിനും ബയേണിന്റെ ജോഷോ കിമ്മിച്ച് മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്കാരത്തിനും അര്‍ഹനായി. ബയേണ്‍ മ്യൂണിക്ക് പരിശീലകന്‍ ഹാന്‍സി ഫ്‌ളിക്കിനാണ് മികച്ച പുരുഷ പരിശീലകനുള്ള പുരസ്‌കാരം.
യുവേഫയുടെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ചെല്‍സിയുടെ ഡെന്‍മാര്‍ക്ക് താരം പെര്‍നില്ലെ ഹാര്‍ഡര്‍ക്കാണ്. നേരത്തെ 2017-18 സീസണിലും ഹാര്‍ഡര്‍ ഈ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ലിയോണിന്റെ ജീന്‍ ലൂക്ക് വാസ്യൂറാണ് മികച്ച വനിതാ പരിശീലക. സറാഹ് ബൗഹാദിക്കാണ് മികച്ച വനിതാ ഗോള്‍കീപ്പര്‍. വോട്ടെടുപ്പിലൂടെയാണ് താരങ്ങളെ തിരഞ്ഞെടുത്തത്.