സൂറിച്ച് : അടുത്ത സീസണ്‍ യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഫുട്ബാളിന്റെ ഗ്രൂപ്പ് തിരഞ്ഞെടുപ്പ് നടന്നു. എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകളാണ് പ്രാഥമിക റൗണ്ടില്‍ മത്സരിക്കുന്നത്. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും പ്രാഥമിക റൗണ്ടില്‍തന്നെ ഏറ്റുമുട്ടുന്ന രീതിയിലാണ് ഇന്നലെ നടന്ന നറുക്കെടുപ്പില്‍ ഗ്രൂപ്പുകള്‍ തിരിക്കപ്പെട്ടത്.ക്രിസ്റ്റ്യാനോയുടെ യുവന്റസും മെസിയുടെ ബാഴ്സലോണയും ഗ്രൂപ്പ് ജിയിലാണ്.ഇവര്‍ക്കൊപ്പം ഡൈനാമോ കീവും ഫെറെങ്ക്‌വാറോസും മത്സരിക്കും. നിലവിലെ ചാമ്ബ്യന്മാരായ ബയേണ്‍ മ്യൂണിക്ക് അത്‌ലറ്റിക്കോ മാഡ്രിഡിനാെപ്പം എ ഗ്രൂപ്പിലാണ്. ഈ മാസം 20നാണ് പ്രാഥമികറൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുന്നത്.
ഗ്രൂപ്പുകളും ടീമുകളും
ഗ്രൂപ്പ് എ : ബയേണ്‍ മ്യൂണിക്ക്,അത്‌ലറ്റിക്കോ മാഡ്രിഡ്,റെഡ്ബുള്‍, ലോക്കോമോട്ടീവ്
ഗ്രൂപ്പ് ബി : റയല്‍ മാഡ്രിഡ്,ഷാക്തര്‍ ഡോണെസ്ക്, ഇന്റര്‍,ബൊറൂഷ്യ മോഷംഗ്ളാബാഷ്
ഗ്രൂപ്പ് സി : പോര്‍ട്ടോ,മാഞ്ചസ്റ്റര്‍ സിറ്റി,ഒളിമ്ബ്യാക്കോസ്,മാഴ്സെ
ഗ്രൂപ്പ് ഡി : ലിവര്‍പൂള്‍ ,അയാക്സ്,അറ്റ്ലാന്റ,മിറ്റിലാന്‍ഡ്
ഗ്രൂപ്പ് ഇ : സെവിയ്യ,ചെല്‍സി.ക്രാസ്നോര്‍,റെന്നെ
ഗ്രൂപ്പ് എഫ് : സെനിത്ത്,ബൊറൂഷ്യ ഡോര്‍ട്ട്മുണ്ട്,ലാസിയോ,ക്ളബ് ബ്രുഗെ
ഗ്രൂപ്പ് ജി : യുവന്റസ് , ബാഴ്സലോണ,ഡൈനാമോ കീവ്, ഫെറെങ്ക്‌വാറോസ്
ഗ്രൂപ്പ് എച്ച് : പി.എസ്.ജി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,ലെയ്പ്സിഗ്,ഇസ്താംബുള്‍.