ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി

0
45

ബംഗ്ലാദേശിലെ റംഗ്പൂരില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിരമിച്ച അധ്യാപകനും ഭാര്യയും മക്കളുമാണ് മരിച്ചത്. റംഗ്പൂരിലെ ദാസ്പാറ (മച്ചുവാപാറ) മേഖലയിലെ വീട്ടില്‍ ശനിയാഴ്ച രാത്രി 11.30ഓടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗണപതി ചക്രവര്‍ത്തി (65), ഭാര്യ പ്രിതിലത (50), മകള്‍ അഗാമി (23), മകന്‍ പ്രിയം (12) എന്നിവരാണ് മരിച്ചത്. കഴുത്തുഞെരിച്ചാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം മരണകാരണം സ്ഥിരീകരിക്കാനാകൂ.

വീടിന്റെ വിവിധ ഭാഗങ്ങളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗണപതിയുടെ മൃതദേഹം മേല്‍ക്കൂരയിലും ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങള്‍ കോണിപ്പടിയിലും മകന്റെ മൃതദേഹം കട്ടിലിനടിയിലുമായിരുന്നു. വീട്ടിലെ സാധനങ്ങള്‍ ചിതറിക്കിടന്നിരുന്നതായും മോഷണം നടന്നതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക സംശയം. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇക്കാര്യം സ്ഥിരീകരിക്കാനാകില്ലെന്ന് റംഗ്പൂര്‍ മെട്രോപൊളിറ്റന്‍ സിഐഡി ഇന്‍ചാര്‍ജ് സുബീര്‍ ചൗധരി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here