ഇന്ത്യൻ കപ്പലിനെ ഇടിക്കാൻ പോയി… സ്വന്തം കപ്പലിന് പണി കിട്ടി 🚢
നാട്ടിൽ റൊട്ടി വാങ്ങാൻ പണമില്ലെങ്കിലും അറബിക്കടലിൽ വന്ന് റേസിങ് നടത്തി, ഒടുവിൽ സ്വന്തം കപ്പലിന് കേടുപാടുകൾ വരുത്തി നാണംകെട്ട് മടങ്ങിയിരിക്കുകയാണ് പാക് നാവികസേന.
വടക്കൻ അറബിക്കടലിൽ ഒമാൻ തീരത്തുനിന്ന് 220 കിലോമീറ്റർ അകലെ നമ്മുടെ ഇന്ത്യൻ നാവികസേനയുടെ ഭീമൻ യുദ്ധക്കപ്പൽ ശാന്തമായി പട്രോളിങ് നടത്തുകയായിരുന്നു. പെട്ടെന്നാണ് നമ്മടെ കൊച്ചിയിലെ സ്വകാര്യ ബസുകളെപ്പോലെ ഓവർടേക്ക് ചെയ്യാൻ പാകിസ്ഥാന്റെ PNS ഹൂനൈൻ കപ്പൽ അതിവേഗത്തിൽ വച്ചുപിടിച്ചുവന്നത്.
കടലിൽ കപ്പലുകൾ തമ്മിൽ കുറഞ്ഞത് 3 നോട്ടിക്കൽ മൈൽ (ഏകദേശം 5.5 കിലോമീറ്റർ) അകലം പാലിക്കണമെന്ന് 1991 ൽ ഒപ്പുവെച്ച കൃത്യമായ ഉഭയകക്ഷി കരാറൊക്കെയുണ്ട്. പക്ഷേ അത് അനുസരിച്ചാൽ പാകിസ്ഥാന് ഒരു സമാധാനം കിട്ടില്ലല്ലോ.
ഇടി നടന്ന ശേഷം… കൂറ്റൻ ഇന്ത്യൻ യുദ്ധക്കപ്പലിന് ഒരു പോറൽ പോലും വീണില്ല; അത് പതിവുപോലെ ശാന്തമായി പട്രോളിങ് തുടർന്നപ്പോൾ, പണി കിട്ടിയ പാക് കപ്പലിന് കേടുപാടുകളുമായി സ്വന്തം തുറമുഖത്തേക്ക് പതുക്കെ തിരിച്ചുപോകേണ്ടി വന്നു.
ഇത് ആദ്യമായിട്ടല്ല ഈ പോർക്കികൾ ഈ പണി ഒപ്പിക്കുന്നത്, 2011 ൽ സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് ആളുകളെ രക്ഷിക്കാൻ പോയപ്പോഴും ഇതേ പാകിസ്ഥാൻ കപ്പൽ (PNS ബാബർ) ഇന്ത്യയുടെ INS ഗോദാവരി കപ്പലിൽ വന്നിടിച്ചിരുന്നു. അന്നും തട്ടിയും മുട്ടിയും കളിച്ച് സ്വന്തം ബോഡി തകരാറിലാക്കിയ ഈ വികൃതിയുടെ പഴയ വീഡിയോ ഇതോടൊപ്പം പോസ്റ്റിൽ ഉണ്ട്.
എന്തായാലും ഇന്നലത്തെ സംഭവം കഴിഞ്ഞയുടൻ ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയം പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ (ചാർജ് ഡി അഫയേഴ്‌സ്) വിളിച്ചുവരുത്തി അരമണിക്കൂർ നല്ല ഒന്നാന്തരം ട്രാഫിക് റൂൾസ് ക്ലാസ് എടുത്തു കൊടുത്തു. കടലിൽ കപ്പലോടിക്കാൻ അറിയില്ലെങ്കിൽ വണ്ടി വീട്ടിൽ കൊണ്ടുപോയി ഇട്ടോളണം, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ പഠിക്കണം എന്ന് കടുപ്പത്തിൽ തന്നെ താക്കീത് നൽകി.
സ്വന്തം രാജ്യത്ത് അല്പം ഗോതമ്പിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോഴാണ് കടലിൽ വന്ന് ഈ വിലകുറഞ്ഞ അഭ്യാസങ്ങൾ കാണിക്കുന്നത്. എന്തായാലും കറാച്ചിയിൽ വിക്ടറി പരേഡ് നടത്താൻ പുതിയൊരു കാരണം കൂടി കിട്ടിയ സന്തോഷത്തിലാണ് പാക് പട.






