നേതാജി സുഭാഷ് ചന്ദ്രബോസ് (23 ജനുവരി 1897 – 18 ഓഗസ്റ്റ് 1945) ഇന്ത്യയുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ ഏറ്റവും പ്രമുഖനായ വിപ്ലവകാരിയും നേതാവുമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ സായുധ പോരാട്ടം നയിച്ച അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ ആര്‍മി (INA – ആസാദ് ഹിന്ദ് ഫൗജ്) രൂപീകരിച്ചു. “എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” എന്നത് അദ്ദേഹത്തിന്റെ പ്രശസ്തമായ പ്രഖ്യാപനമാണ്
ആദ്യകാല ജീവിതം :
- ഒഡീഷയിലെ കട്ടക്കിൽ 1897 ജനുവരി 23-ന് ജനിച്ചു.
- ജാനകിനാഥ് ബോസും പ്രഭാവതി ബോസും മാതാപിതാക്കൾ.
- മികച്ച വിദ്യാഭ്യാസം നേടി ഐ.സി.എസ് (ICS) പരീക്ഷ പാസ്സായെങ്കിലും ബ്രിട്ടീഷ് സർക്കാറിനു കീഴിൽ ജോലി ചെയ്യാൻ വിസമ്മതിച്ചു.
- ഗാന്ധിജിയുടെയും ചിത്തരഞ്ജൻ ദാസിന്റെയും സ്വാധീനത്താൽ സ്വാതന്ത്ര്യസമരത്തിലേക്ക് പ്രവേശിച്ചു.
കോൺഗ്രസും രാഷ്ട്രീയ പ്രവർത്തനവും :
- 1938-ലും 1939-ലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- ഗാന്ധിജിയുമായുള്ള ആശയപരമായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കോൺഗ്രസ് വിട്ടു.
- ‘ഫോർവേഡ് ബ്ലോക്ക്’ (Forward Bloc) എന്ന പാർട്ടി സ്ഥാപിച്ചു.
- ബ്രിട്ടീഷ് സർക്കാരിന്റെ വീട്ടുതടങ്കലിൽ നിന്ന് രഹസ്യമായി രക്ഷപെട്ട് ജർമ്മനിയിലും ജപ്പാനിലുമെത്തി.
ആസാദ് ഹിന്ദ് ഫൗജും ‘ജയ് ഹിന്ദ്’ മുദ്രാവാക്യവും
- ജപ്പാൻറെ സഹായത്തോടെ ഇന്ത്യൻ നാഷണൽ ആര്‍മി (ഐ.എൻ.എ) പുനരുജ്ജീവിപ്പിച്ചു.
- സിംഗപ്പൂരിൽ ആസാദ് ഹിന്ദ് സർക്കാർ രൂപീകരിച്ചു.
- ‘ജയ് ഹിന്ദ്’ എന്ന പ്രശസ്തമായ മുദ്രാവാക്യം നൽകി.
- “ഡൽഹി ചലോ” ആഹ്വാനവുമായി ബ്രിട്ടീഷ് സൈന്യത്തിനെതിരെ പൊരുതി.
1945 ഓഗസ്റ്റ് 18-ന് തായ്‌വാനിലുണ്ടായ വിമാനാപകടത്തിൽ അദ്ദേഹം മരണപ്പെട്ടുവെന്നാണ് ഔദ്യോഗിക രേഖകൾ പറയുന്നത്. വിമാനം തകർന്നതിനെത്തുടർന്ന് മൂന്നാം ഡിഗ്രി പൊള്ളലേറ്റാണ് സുഭാഷ് ചന്ദ്രബോസ് മരിച്ചത് . 1945 ഓഗസ്റ്റ് 18 ശനിയാഴ്ച രാത്രി 9 നും 10 നും ഇടയിൽ (പ്രാദേശിക സമയം) 48 വയസ്സുള്ളപ്പോൾ ബോസ് മരിച്ചു.എങ്കിലും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഇന്നും ദുരൂഹത തുടരുന്നു.






