കൊച്ചി | ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ആറ് സുപ്രധാന രേഖകള്‍ സി ഇ ഒ. യു വി ജോസോ പ്രധാന ഉദ്യോഗസ്ഥനോ ചോദ്യം ചെയ്യലിന് ഹാജരാകുമ്ബോള്‍ കൊണ്ടുവരണമെന്ന് സി ബി ഐ. ധാരണാപത്രം ഉള്‍പ്പെടെയുള്ള രേഖകളാണ് അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിരിക്കുന്നത്.
റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള എം ഒ യു, ലൈഫ് മിഷന്റെ ഭാഗമായി വടക്കാഞ്ചേരിയില്‍ നിര്‍മിച്ച വീടുകളുടെ വിവരങ്ങള്‍, പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍, വടക്കാഞ്ചേരി നഗരസഭ, കെ എസ് ഇ ബി എന്നിവയുടെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററും ലൈഫ് മിഷന്‍ പദ്ധതിയുമായുള്ള ബന്ധം, യൂണിടാക്കും സെയ്ന്റ് വെഞ്ചേഴ്‌സും ലൈഫ് മിഷനുമായി നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.