സംസ്ഥാന ത്തെ ആൾക്കൂട്ട നിയന്ത്രണം: പി.എസ് സി പരീക്ഷകൾ മാറ്റമില്ലന്ന് അധികൃതർ

0
102

തിരുവനന്തപുരം: പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പിഎസ്‍സി. ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി പരീക്ഷകള്‍ക്ക് പങ്കെടുക്കണമെന്ന് പിഎസ്‍സി അറിയിച്ചു. നാളെ തൊട്ടുള്ള ആള്‍ക്കൂട്ട നിയന്ത്രണത്തിന്‍്റെ പശ്ചാത്തലത്തിലാണ് പിഎസ്‍സിയുടെ അറിയിപ്പ്. കൊവിഡ് മാനദണ്ഡങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ പാലിക്കണമെന്നും പിഎസ്‍സി നിര്‍ദ്ദേശിച്ചു.നാളെ മുതല്‍ സംസ്ഥാനത്ത് ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു നാളെ മുതല്‍ ഈ മാസം മുപ്പത്തിയൊന്ന് വരെയാകും പുതിയ നിയന്ത്രണങ്ങള്‍. പാര്‍ക്കിലും ബീച്ചിലും അടക്കം കര്‍ശന നിയന്ത്രണം നടപ്പാക്കുമെന്നും പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും ഡിജിപി പറഞ്ഞു. കടകളില്‍ സാമൂഹിക അകലം പാലിച്ച്‌ വരി നില്‍ക്കണം. കടകളിലേക്ക് പോകുന്നവരും സാമൂഹിക അകലം പാലിക്കണം. വലിയ കടകളില്‍ സാമൂഹിക അകലം പാലിച്ച്‌ അഞ്ച് പേര്‍ക്ക് പോവാം. ജനങ്ങള്‍ സ്ഥിതി മനസിലാക്കി സഹകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here